---
title: "ടിപ്പറുകള്‍ക്ക് ഓട്ടോമാറ്റിക് ലോഡ് കവര്‍ നിര്‍ബന്ധം; ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം"
english_title: "Automatic Load Cover Mandatory For All Tipper Trucks In India From April 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378064/automatic-load-cover-mandatory-tipper-trucks-april-1-2026`"
published_at: "2026-08-12T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bccf96bdb8_1000228070.jpg"
keywords: ["Tipper Truck", "Automatic Load Cover", "Central Government", "Road Safety"]
---

# ടിപ്പറുകള്‍ക്ക് ഓട്ടോമാറ്റിക് ലോഡ് കവര്‍ നിര്‍ബന്ധം; ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം

> **Lead Summary:** **ന്യൂഡല്‍ഹി**: രാജ്യത്തെ എല്ലാ ടിപ്പറുകള്‍ക്കും ഓട്ടോമാറ്റിക് ലോഡ് കവര്‍_ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. 2027 ഏപ്രില്‍ 1 മുതല്‍_ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി.

## Article Content

**ന്യൂഡല്‍ഹി**: രാജ്യത്തെ എല്ലാ ടിപ്പറുകള്‍ക്കും ഓട്ടോമാറ്റിക് ലോഡ് കവര്‍_ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. 2027 ഏപ്രില്‍ 1 മുതല്‍_ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി.

1. ടിപ്പറുകളിലെ _ലോഡ് കാര്യേജ് മുകളില്‍ നിന്ന് പൂര്‍ണമായും അടയ്ക്കാവുന്ന യന്ത്രവല്‍കൃത കവറിങ് സംവിധാനം നിര്‍ബന്ധം. 2. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ലോഡ് കാര്യേജ് പൂര്‍ണമായും അടച്ചിരിക്കണം.

3. യാത്രയ്ക്കിടെ ലോഡ് കാര്യേജ് തുറന്നുകിടന്നാല്‍ ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കുന്ന സംവിധാനവും വേണം. ടിപ്പറുകളില്‍ നിന്നുള്ള വസ്തുക്കള്‍ റോഡിലേക്ക് വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ തടയുക, പൊടി പടരുന്നത് നിയന്ത്രിക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ഏപ്രില്‍ ഒന്നിന് ശേഷം ഓട്ടോമാറ്റിക് കവര്‍ ഇല്ലാത്ത ടിപ്പറുകള്‍ക്ക് നിയമനടപടി നേരിടേണ്ടിവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378064/automatic-load-cover-mandatory-tipper-trucks-april-1-2026`)